കോഴഞ്ചേരി : നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനംചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. അനീഷ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി ദേവസ്യ, വാർഡ് മെമ്പർമാരായ കടമ്മനിട്ട കരുണാകരൻ, അഖിൽ നന്ദനൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ലളിത സോമൻ തുടങ്ങിയവർ പങ്കെടുത്തു.