തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക്‌സ് , ജനറൽ സർജറി വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് ആരംഭിക്കും. അസ്ഥികളിലെ നീർക്കെട്ട്, അംഗവൈകല്യം , പുറംവേദന, മുട്ടുവേദന, സന്ധി വേദന , എല്ലുകളിലെ അണുബാധ, കൈയിലെ പരിക്കുകൾ തുടങ്ങി അസ്ഥി സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഹെർണിയ , തൈറോയ്ഡ് വീക്കം, സ്തനാർബുദം, പിത്താശയകല്ല്, കുടൽ അർബുദം, പൈൽസ്, ഫിസ്റ്റുല, വെരിക്കോസ്, സ്തനത്തിൽ മുഴ, അപ്പെൻഡിസൈറ്റിസ്, ഡയബറ്റിക്ക് ഫൂട്ട്, സെബേഷ്യസ് സിസ്റ്റ്, ലിംഫ് നോഡ് ബയോപ്‌സി തുടങ്ങി ശസ്ത്രക്രിയ വേണ്ടി വരുന്ന എല്ലാ രോഗാവസ്ഥകളിലുമുള്ളവർക്കും ചികിത്സ ലഭിക്കും. രണ്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനമുണ്ടാകും.

ഫോൺ 9495999263.