പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ സുരക്ഷാസ്ഥിതി ഉൾപ്പെടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഇന്ന് പത്തനംതിട്ടയിൽനിന്നും പമ്പ വരെയും പമ്പയിൽ നിന്നും സന്നിധാനം വരെയും സുരക്ഷാ യാത്ര നടത്തും. സുരക്ഷായാത്ര രാവിലെ ഒൻപതിന് ആരംഭിക്കും.