
പത്തനംതിട്ട : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗം 17ന് മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടേയും സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ്, ബിആർസി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.