 
തിരുവല്ല: ബിലീവേഴ്സ് ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിൽ ശിശുദിനാഘോഷം നടന്നു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹാർവാർഡ് ലോകറെക്കാഡ് ജേതാവ് റവ.ഡോ.സജു മാത്യു അവതരിപ്പിച്ച മാജിക്ക് ശിശുദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിജ്ഞാനവും രാജ്യസ്നേഹവും തത്വചിന്തയും സംഗീതവും ഉല്ലാസവും ഇടകലർന്ന മാജിക്കിനാപ്പം കാർട്ടൂൺ കഥാപാത്രങ്ങളായ മിക്കിയും ഡോണാൾഡുംകൂടി വേദിയിൽ എത്തിയപ്പോൾ സദസിന്റെ മുൻനിരയിലിരുന്ന ശാരീരിക പരിമിതികളുള്ളവരും വീൽചെയറിൽ ജീവിക്കുന്നവരുമായ കുഞ്ഞുങ്ങളുടെ മുഖത്ത് പുഞ്ചിരിയും പ്രതീക്ഷയും നിറഞ്ഞു. മാജിക്കിൽ ഡോക്ട്രേറ്റ് നേടിയ ഫാ.സജു മാത്യു മാജിക്കിലെ ഓസ്കർ എന്നറിയപ്പെടുന്ന മെർലിൻ അവാർഡടക്കം നിരവധി ദേശീയ - അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ്. പി.എം.ആർ വിഭാഗം മേധാവി ഡോ.റോഷിൻ മേരിവർക്കി, കൺസൾട്ടന്റ് ഡോ.തോമസ് മാത്യു, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ.ജിജോ ജോസഫ് ജോൺ, നിയോനേറ്റോളജി വിഭാഗംമേധാവി ഡോ.മിനു തോമസ്, നാഷണൽ റിസോഴ്സ് സെന്റർ ഫോർ എൻ.സി.ഡി.ഡയറക്ടർ ജോൺസൺ ഇടയാൻമുള, പി.എം.ആർ മാനേജർ ബിജു മറ്റപ്പള്ളി എന്നിവർ സംസാരിച്ചു. ബിലീവേഴ്സ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.