അടൂർ : കടമ്പ​നാട്ട് സ്‌കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ നാ​ട്ടുകാരായ മൂന്നുപേർ അറസ്റ്റിൽ. കടമ്പനാട് തട്ടാരയ്യത്ത് വീട്ടിൽ രാധാകൃഷ്ണപിള്ള (55), മകൻ ശ്രീരാജ് (28) പള്ളി വാതുക്കൽ പുത്തൻ വീട്ടിൽ ജോൺസൺ (62) എന്നിവരെയാണ് ഏനാത്ത് പൊലീസ് അറസ്സ് ചെയ്തത്.
13 ന് വൈകിട്ട് 4.30 ന് കടമ്പനാട് ജംഗ്ഷനിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥി​കളും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുംതമ്മിൽ ഉന്തുംതള്ളുമുണ്ടായി.. ഇത് കണ്ടുനിന്നവരാണ് പത്താം ക്ലാസ് വിദ്യാർത്ഥികളെ കൈയ്യേറ്റം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.