ചെങ്ങന്നൂർ: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ചെങ്ങന്നൂർ പ്രോജക്ട് കമ്മിറ്റിയുടെ നേത്യത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധസമരം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.കെ.മനോജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് രാജി ഒ.എസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം രജിതകുമാരി, മിനിമോൾ, ശ്യാമള കെ.കെ, ഉഷ.,പി.സുശീല എന്നിവർ പ്രസംഗിച്ചു.
.