lilly
ചെങ്ങന്നൂര്‍ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആൻ്റ് വൊക്കേഷണല്‍ ട്രെയിനിംഗ് സെൻ്ററിൻ്റെ ശിശുദിനാഘോഷം എം.പി. കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. കെ.കെ.രാജേന്ദ്രന്‍ , ജി. വേണുകുമാര്‍ ,കെ . ഷിബു രാജന്‍, കെ.ആര്‍. സദാശിവന്‍ നായര്‍ , നൗഷാദ്, എം.പി. പ്രതിപാല്‍ എന്നിവര്‍ സമീപം.

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ലില്ലി ലയൺസ് സ്‌പെഷ്യൽ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജിംഗ് ട്രസ്റ്റി ജി.വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, മുൻ ചെയർമാൻ കെ.ഷിബുരാജൻ കൗൺസിലർ റിജോ ജോൺ ജോർജ്, ലയൺസ് ക്ലബ് പ്രസിഡന്റ് കെ.ആർ.സദാശിവൻ നായർ, സെക്രട്ടറി എസ്.ഗോപിനാഥ്, ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.മനോജ് സി.രാജ്, അക്കാഡമിക് ഡയറക്ടർ അജ സോണി അലക്സാണ്ടർ, എം.പി.പ്രതിപാൽ, നൗഷാദ്, കെ.കെ.രാജേന്ദ്രൻ, സജി എബ്രഹാം എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർത്ഥികളുടെ ശിശുദിന റാലി ചെങ്ങന്നൂർ സി.ഐ. ജോസ് മാത്യു ഫ്ളാഗ് ഒാഫ് ചെയ്തു.