തിരുവല്ല: തൊഴിലവസരങ്ങളെക്കുറിച്ച് അറിഞ്ഞ് ജോലി നേടിയെടുക്കാനായി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 'വഴിയൊരുക്കം' തൊഴിലധിഷ്ഠിത സെമിനാർ 20ന് നടക്കും. യൂണിയൻ ഹാളിൽ രാവിലെ 10ന് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രസംഗം നടത്തും. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ, അനിൽ ചക്രപാണി, പ്രസന്നകുമാർ, സരസൻ ടി.ജെ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, പോഷകസംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും. അഡ്വ. ജയസൂര്യൻ സെമിനാറിന് നേതൃത്വം നൽകും. ഇതോടനുബന്ധിച്ച് രാവിലെ 9.30 മുതൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ടി.വി.എസിന്റെ വാഹനോത്സവവും നടക്കും.