പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ 86-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിലെ 41 ദിവസത്തെ വൃശ്ചിക ചിറപ്പ് മഹോത്സവം നാളെ ആരംഭിക്കും. ശാഖയുടെയും പോഷക സംഘടനകളുടെയും ഗുരുദേവ ഭക്തരുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ ഗണപതിഹോമത്തോടുകൂടിയാണ് തുടക്കംകുറിക്കുന്നത്.