പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 4676 -ാം പരുത്തിയാനിക്കൽ ശാഖയിലെ വിശേഷാൽ പൊതുയോഗവും വനിതാസംഘം വാർഷികവും നടന്നു. ശാഖാ പ്രസിഡന്റ് പി.പി.സജീവ് അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ് , വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, ശാഖാ സെക്രട്ടറി സുലോചന ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം യുണിറ്റ് ഭാരവാഹികളായി ലാലി അജി ( പ്രസിഡന്റ് ), ചിന്നു (വൈസ് പ്രസിഡന്റ് ),ജിഷ പുരുഷോത്തമൻ ( സെക്രട്ടറി ) ബിന്ദു ശശി, സിനി പ്രസാദ്, ആശ അനിൽ ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ ) സിന്ധു പ്രദീപ്, ഓമന മോഹനൻ, ശോഭ സജി, രാധ മോഹനൻ, ഷീബ സുരേഷ് (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.