മല്ലപ്പള്ളി: കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു. മല്ലപ്പള്ളി കൈപ്പറ്റ എക്കളത്തിൽ എ.എം വർക്കിയുടെ (കുഞ്ഞുമോൻ) പുരയിടത്തിലെ കാർഷിക വിളകളായ കപ്പ, കുരുമുളക്, മറ്റ് കാർഷിക വിളകൾ നിരന്തരമായി മോഷണം പോകുന്നത്. സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ധിക്കുന്നു. കൈപ്പറ്റ ഭാഗത്ത് പൊലീസ് പട്രാളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.