മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് വാളക്കുഴി കൃഷി ഭവനിൽ പച്ചമുളക്, വെണ്ട, തക്കാളി, വഴുതന, ക്യാബേജ്, കോളിഫ്ലവർ, പയർ തുടങ്ങിയ പച്ചക്കറി തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം കൃഷി ഭവനിൽ ഇന്ന് രാവിലെ 11 മുതൽ എത്തി അപേക്ഷ സമർപ്പിച്ചു തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.