അടൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷം മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ ആഘോഷിച്ചു. മാർക്രിസോസ്റ്റം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇട്ടിവർഗീസ് നിർവഹിച്ചു. കസ്തൂര്‍ബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാത്യൂ കെ.ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. സിന്ധു രാജൻപിളള,എസ്.മീരാസാഹിബ്, കുടശനാട് മുരളി, ജയശ്രീ എന്നിവർ പ്രസംഗിച്ചു.
പെരിങ്ങനാട് : പെരിങ്ങനാട് വടക്ക് എൽ. പി സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും, പൊതുസമ്മേളനവും ഘോഷയാത്രയും നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച ശിശുദിന റാലി പതിനാലാം മൈൽ ചുറ്റി സ്കൂളിൽ സമാപിച്ചു. ശിശുദിന സമ്മേളനം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ജി.അജി അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സി.എസ്. ശ്രീനിവാസൻ, എം.എസ് പ്രസാദ്, ഷീബാ ജോർജ്, രോഹിണി ഗോപിനാഥൻ, ശിശുരോഗ വിദഗ്ദ്ധ ഡോ.റുമാനാ എന്നിവർ പ്രസംഗിച്ചു. കേരള പദ്ധതി ജനകീയ ചർച്ച ഡോ.പഴകുളം സുഭാഷ് വിഷയം അവതരിപ്പിച്ചു ചർച്ച നടത്തി.