തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ വൈദികയോഗത്തിന്റെ ഒന്നാം വാർഷിക പൊതുയോഗം ഇന്ന് രാവിലെ 11ന് യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തും. വൈദികയോഗം കേന്ദ്രസമിതി സെക്രട്ടറി പി.വി.ഷാജി ശാന്തി അനുഗ്രഹപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകും. വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ, അനിൽ ചക്രപാണി, പ്രസന്നകുമാർ, സരസൻ ടി.ജെ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി,കെ.എൻ.രവീന്ദ്രൻ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് ഷിബു ശാന്തി, രക്ഷാധികാരി പി.ബി. ഷിബു ശാന്തി, എക്സി.കമ്മിറ്റിയംഗം വിജു മുരളീധരൻ ശാന്തി, പോഷകസംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും.