16-pullad-town1
എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ പുല്ലാട് ടൗൺ ശാഖയിലെ വിശേഷാൽ പൊതുയോഗവും ലഹരി വിരുദ്ധ സെമിനാറും

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ പുല്ലാട് ടൗൺ ശാഖയിലെ വിശേഷാൽ പൊതുയോഗവും ലഹരിവിരുദ്ധ സെമിനാറും കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ റാന്നി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അംഗങ്ങൾക്കുള്ള പരിശിലന ക്ലാസിന് കോയിപ്രം ബ്ലോക്ക് വ്യവസായ ഓഫീസർ ഹരി അയ്യപ്പൻപിള്ളയും കോയിപ്രം പഞ്ചായത്ത് വ്യവസായ ഓഫീസർ രാഹുൽ എസ്. നായരും നേതൃത്വം നൽകി.
ബാലയോഗത്തിന്റെ രൂപീകരണ ഉദ്ഘാടനം വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് ജിജുകുമാർ, ക്ഷേത്രം തന്ത്രി ഷാജി ശാന്തി , എ. കെ. സന്തോഷ് കുമാർ, ശ്രീകുമാർ ശ്രീനിലയം, വനിതാ സംഘം പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ, സെക്രട്ടറി ഉഷാ ചന്ദ്രൻ, യൂത്ത് പ്രസിഡന്റ് രോഹിത് രാജ്, സെക്രട്ടറി എ. എസ്. അർജ്ജുൻ എന്നിവർ പ്രസംഗിച്ചു.
ശാഖാ സെക്രട്ടറി അശോകൻ സ്വാഗതവും, യൂണിയൻ കമ്മിറ്റി മെമ്പർ രാജു തയ്യിൽ നന്ദിയും പറഞ്ഞു.