മല്ലപ്പള്ളി :ദളിതരും തൊഴിലാളികളും സാധാരണ ജനങ്ങളും വോട്ട് ചെയ്ത് അധികാരത്തിൽ കൊണ്ടുവന്ന എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി പാറമട ലോബിയുമായി ഒത്തുകളിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ലോക് തന്ത്രിക് റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ഐ.കെ.രവീന്ദ്ര രാജ് പറഞ്ഞു. പഞ്ചായത്തിലെ മേത്താനം മൂന്നാം വാർഡിൽ വെരികിനോലിൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ പാറമടക്ക് അനുമതി നൽകിയ പഞ്ചായത്ത് നടപടി ഉദാഹരണമാണ്.പാറമടക്ക് അനുമതി നൽകിയ നടപടി എൽ.ഡി.എഫ് നയത്തിന് വിരുദ്ധമാണ്.തൊഴിലാളികളും കർഷകരും ഉൾപ്പെടെസാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് പാറമട പ്രവർത്തിച്ചാൽ ജനങ്ങളുടെ സുരക്ഷിതത്വവും ,ആവാസ വ്യവസ്ഥയും,പരിസ്ഥിതിയും തകരും പാറമടയ്ക്കെതിരെ പ്രദേശവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയസമരത്തിന് എൽ.ജെ.ഡി പിന്തുണ നല്കുമെന്നും അദ്ദേഹം അറിയിച്ചു.