തണ്ണിത്തോട് : ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഹോമിയോ ആശുപത്രിയുടെ പെരിഫറൽ ഒ.പി തണ്ണിത്തോട് പഴയ പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും പ്രവർത്തിക്കും. പ്രസിഡന്റ് കെ.എ. കുട്ടപ്പൻ ഉദ്ഘാടനംചെയ്തു.. വൈസ് പ്രസിഡന്റ് പി.വി. രശ്മി അദ്ധ്യക്ഷത വഹിച്ചു. പൊന്നച്ചൻ കടമ്പാട്ട്, കെ.ജെ. ജയിംസ്, വി. സത്യൻ, ഷാജി.കെ. സാമുവേൽ, കെ.ആർ. ഉഷ, എം. എസ്. സുലേഖ, സി.ഡി. ശോഭ, പി.എസ്. പ്രീത, സൂസമ്മ കുഞ്ഞുമോൻ, പത്മകുമാരി എന്നിവർ പ്രസംഗിച്ചു.