 
പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തുലോക നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വാര്യാപുരം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നിർവഹിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.ജ്യോതിഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.തോമസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.