
വെണ്ണിക്കുളം : ചൈൽഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന വികസനത്തിന് കായികം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം സെന്റ് ബെഹനൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.രാജീവ് നിർവഹിച്ചു. ചൈൽഡ് ലൈൻ ഡയറക്ടർ ഫാ.സാമുവൽ വിളയിൽ അദ്ധ്യക്ഷത വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി സ്‌പോർട്‌സ് കിറ്റും ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു. കോയിപ്രം സബ് ഇൻസ്‌പെക്ടർ മധു ശിശുദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിൻസി തോമസ്, ഷിജു പി.കുരുവിള, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് എബ്രഹാം, ഹെഡ്മാസ്റ്റർ സന്തോഷ് വി.മാത്യു, ചൈൽഡ് ലൈൻ കോഓർഡിനേറ്റർ ജോയൽ, സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവർ പങ്കെടുത്തു.