റാന്നി: പെരുനാട്, വടശേരിക്കര,റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങൾ ശബരിമല ഇൻഫർമേഷൻ സെന്ററുകളായി പ്രവർത്തിപ്പിക്കുമെന്ന് ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. മടത്തുംമൂഴി, തുലാപ്പള്ളി, വടശേരിക്കര, റാന്നി ഇട്ടിയപ്പാറ അക്ഷയ കേന്ദ്രങ്ങളാണ് ഇൻഫർമേഷൻ സെന്ററുകളായി പ്രവർത്തിക്കുക. വെർച്വൽ ക്യൂ ബുക്കിംഗ്, റെയിൽവേ ടിക്കറ്റ് , വിമാന യാത്ര ടിക്കറ്റ്, കെ.എസ്.ആർ.ടി.സി ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ആധാർ, മൊബൈൽ റീചാർജിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ നൽകും. അക്ഷയ സംരംഭകരായ എൻ. കൃഷ്ണദാസ്, കെ. വി ബിനു, റ്റി.വി കുര്യൻ, കെ.രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.