റാന്നി : വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എൻ യശോധരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. പ്രസീദ നായർ മുഖ്യപ്രഭാഷണം നടത്തി. പി.എം സാബു, നിഷ ആനി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.