കോഴഞ്ചേരി : അയിരൂർ ഗ്രാമപഞ്ചായത്തിലെ തേക്കുങ്കൽ- ചിറപ്പുറം- ഇളപ്പുങ്കൽ റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പി.ഐ.യു) പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.