
പത്തനംതിട്ട : മോട്ടോർ തൊഴിലാളി ക്ഷേമ പദ്ധതിയിൽ 2022 മാർച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ എട്ടാം ക്ലാസു മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികൾക്ക് ഇൗ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി 30വരെ നീട്ടി. വാർഷിക പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് നേടിയ കുട്ടികൾക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്ന കുട്ടികൾ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയിരിക്കണം. അപേക്ഷകൾ ജില്ലാ ഓഫീസിലും www.kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ : 0468 2 320 158.