റാന്നി : റാന്നിയിൽ ഡിസംബർ 15 മുതൽ 28 വര നടക്കാനിരിക്കുന്ന അയ്യപ്പ മഹാ സ്ത്രത്തിന് മുന്നോടിയായി ആരംഭിക്കുന്ന നാരായണീയ യജ്ഞവും അന്നദാന മഹാ യജ്ഞയും രാവിലെ 7 ന് കണ്ഠരര് രാജീവരര് ഉദ്ഘാടനം ചെയ്യും. റാന്നി വൈക്കം മണികണ്ഠനാൽ ത്തറയിലാണ് കർമ്മം നടക്കുക. തുടർന്ന് 41 ദിവസം നീണ്ടുനിൽക്കുന്ന അന്നദാന യജ്ഞത്തിന് തുടക്കമാകും.തുടർന്ന് രാവിലെ 11ന് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും സത്രവേദിയിലെത്തും. സത്ര സംഘാടക സമിതി നിയുക്ത മേൽശാന്തിമാരെ ആദരിക്കും.