 
പന്തളം: കേരള വിശ്വകർമ്മ സഭയുടെ അടൂർ താലൂക്ക് യൂണിയനിലെ ശാഖകൾ, മാതൃസംഘടനയായ അഖില കേരള വിശ്വകർമ്മ മഹാസഭയുടെ അടൂർ താലൂക്ക് യൂണിയനിൽ ലയിച്ചു. ലയന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. വാമദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ആർ.ദേവദാസ് ഉദ്ഘാടനംചെയ്തു. അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. സദാശിവൻ സംസ്ഥാന സെക്രട്ടറിമാരായ കോട്ടയ്ക്കകം ജയകുമാർ, കെ. മുരളീധരൻ, രക്ഷാധികാരി വത്സാ അപ്പുക്കുട്ടൻ, കൗൺസിലർ ആർ. രാജേന്ദ്രൻ ആചാരി, ബോർഡ് മെമ്പർ രാജൻ അനശ്വര , എം. പ്രകാശ്, ആർ. ശശിധരൻ, സുപ്രകാശ്, രതീഷ് പഴകുളം ,എ.വി.സത്യൻ എന്നിവർ പ്രസംഗിച്ചു. ഇ. കെ.വിശ്വനാഥൻ (പ്രസിഡന്റ്), സുപ്രകാശ് (സെക്രട്ടറി), പ്രസന്ന കുമാർ (ട്രഷറർ) എന്നിവരെ അടൂർ താലൂക്ക് യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുത്തു.