
ശബരിമല: മണ്ഡല മഹോത്സവത്തിനായി ധർമ്മ ശാസ്താവിന്റെ തിരുനട ഇന്ന് തുറക്കും. ഉച്ചയ്‌ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും.നാളെ പുലർച്ചെ മുതലേ ദർശനം അനുവദിക്കൂ. ഇന്ന്
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. പുതിയ ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അവരോധിക്കൽ ചടങ്ങുകൾ നടക്കും. ഡിസംബർ 27നാണ് മണ്ഡല പൂജ.