 
മല്ലപ്പള്ളി : കുന്നന്താനം കിൻഫ്രാ പാർക്കിലെ വെയർ ഹൗസ് വക അരി സൂക്ഷിക്കുന്ന ഗോഡൗണിൽ ഇന്നലെ വെളുപ്പിന് ഒരു മണിക്ക് തീപിടിച്ചു. കെട്ടിടത്തിലെ സി.സി.ടി.വി സംവിധാനം പൂർണമായും കത്തിനശിച്ചു.തിരുവല്ലയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഷോട്ട് സർക്ക്യൂട്ടാകാം തീ പിടിക്കാനുള്ള കാരണമെന്ന് പറയപ്പെടുന്നു. ആളപായമില്ല. കാര്യമായ നാശനഷ്ടമില്ലാന്നാണ് നിഗമനം .കീഴ് വായ്പൂര് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.