16-cgnr-chinmaya
ചിന്മയ വിദ്യാലയത്തി. നടന്ന ശിശുദിനാഘോഷത്തിൽ പങ്കെടുത്തവർ

ചെങ്ങന്നൂർ: ചിന്മയ വിദ്യാലയത്തിലെ ശിശുദിനാഘോഷവും ചിന്മയ യുവ കേന്ദ്ര സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും മുനിസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഉദ്ഘാടനം ചെയ്തു.ബ്രഹ്മചാരി സുധീർ ചൈതന്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രീതി രാജേന്ദ്രൻ, മാനേജർ അശോക്. സി, വൈസ് പ്രസിഡന്റ് എം.പി.പ്രതിപാൽ,തപസ്യ തിരുവനന്തപുരം മേഖല സെക്രട്ടറി അനൂപ് കൃഷ്ണൻ,ഡോ.ഉഷ എന്നിവർ പ്രസംഗിച്ചു. ഡോ. ശ്രീലക്ഷ്മി, ഡോ. അജീഷ് രാജ്, ഡോ. രാഹുൽ, ഡോ. അശ്വിൻ, ഡോ. വിനു, ഡോ. എബിൻ എന്നിവർ വിദ്യാർത്ഥികളെ പരിശോധിച്ചു. ആലപ്പുഴ ജില്ലാ കലോത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.