വെൺമണി :69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷങ്ങളുടെ ഭാഗമായി വെൺമണി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സി സുനിമോൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീകുമാർ കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രമേശ് കുമാർ, വാർഡ് അംഗങ്ങളായ രാധമ്മ , അനിൽ ജോർജ്, ബോർഡ് അംഗങ്ങളായ കെ സി ഡാനിയേൽ, മധു കരിയിലത്തറ, ജയശ്രീ, സുജ, സ്റ്റാഫ് പ്രതിനിധി കെ. ആർ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. ലീഗൽ അഡ്വൈസർ അഡ്വ. വി. സി. ഉമ്മൻ ക്ളാസെടുത്തു.