തട്ടയിൽ: കണ്ടശ്ശിനേത്ത് ദേവീ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം 16 ന് നടക്കും.
തന്ത്രി ചെറിയനാട് കക്കാട്ട് എഴന്തോലിൽ മഠത്തിൽ സതീശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.
മഹാഗണപതി ഹോമം, കലശം, അഭിഷേകം, കാവിൽ നൂറും പാലും, സർപ്പപൂജ, പുള്ളുവൻ പാട്ട് എന്നിവ ഉണ്ടായിരിക്കും.