തിരുവല്ല: വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് തൊഴിൽ നൽകണമെന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയവർക്ക് ഈടില്ലാത്ത പലിശരഹിത വായ്പയും കുറഞ്ഞത് പത്തുവർഷക്കാലത്തേക്ക് അനുവദിക്കണമെന്നും തൊഴിൽ തേടുന്നവർക്ക് ഏജൻസികളുടെ തട്ടിപ്പിനിരയാകാതിരിക്കാനും നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃയോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രവാസി ലീഗൽ സെൽ സംസ്ഥാന പ്രതിനിധി ജോജി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു.ബിജോയി, ബിജു കോശി, ഷിബു, തോമസ്, ചാക്കോ ജോർജ്ജ്, സജി ഓതറ എന്നിവർ പ്രസംഗിച്ചു.