16-punnala-sreekumar
ജില്ലാതല നേതൃയോഗം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മുന്നാക്ക സംവരണകാര്യത്തിൽ തമിഴ്‌നാടിന്റെ നിലപാട് മാതൃകാപരമാണെന്ന് കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയുടെ യഥാർത്ഥ മൂല്യങ്ങൾ വികലമാകാതിരിക്കാൻ മുന്നാക്ക സംവരണം നിരസിക്കുകയാണെന്നുള്ള തമിഴ്‌നാട് സർക്കാരിന്റെയും സർവകക്ഷിയോഗത്തിന്റെയും തീരുമാനം രാജ്യത്തെ പിന്നാക്ക ദുർബല ജനവിഭാഗങ്ങൾക്ക് കരുത്തും പ്രതീക്ഷയും നൽകുന്നതാണ്. യോഗത്തിൽ പങ്കെടുക്കുകയും തമിഴ്‌നാടിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും കേരളത്തിൽ സ്വീകരിക്കുന്ന നിലപാടിന് നീതികരണമില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.പി.ലാൽകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അനിൽ ബെഞ്ചമിൻപാറ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുജാസതീഷ്,ഒ.സി ജനാർദ്ദനൻ, പി.ബി.സുരേഷ്, ഒ.എൻ.ശശി, അനിൽ അമിക്കുളം, മനോജ് കുമാരസ്വാമി, പഞ്ചമി സംസ്ഥാന കമ്മിറ്റിയംഗം ഗീതഉത്തമൻ എന്നിവർ സംസാരിച്ചു.