
തിരുവല്ല: ഓട്ടോറിക്ഷ ഡ്രൈവർ 75 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നിന്നുമാണ് മഞ്ഞാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് ചെറുപൊതികളാക്കി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ശ്രീആനന്ദ്, നസറുദീൻ, സോൾ, വിജയൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.