പത്തനംതിട്ട: ഗവർണർ ആർ.എസ്.എസിന്റെ ചട്ടുകമാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. കെ. ജയചന്ദ്രൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിലൊരു ഗവർണർ പ്രവർത്തിച്ചിട്ടില്ല. തനി രാഷ്ട്രീയക്കാരന്റെ പരിവേഷത്തിലാണ് ഗവർണറുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, രാജു എബ്രഹാം, ആർ. ഉണ്ണികൃഷ്ണ പിള്ള, അലക്സ് കണ്ണമല, കെ യു. ജനീഷ് കുമാർ എം. എൽ.എ., ചെറിയാൻ പോളച്ചിറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.