പത്തനംതിട്ട: ജില്ലയിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. സംസ്ഥാന വ്യാപകമായുള്ളപരിശോധനയുടെ ഭാഗമായായിരുന്നു ഇവിടെയും റെയ്ഡ് നടന്നത്. റാന്നി, കോന്നി, വെണ്ണിക്കുളം, പത്തനംതിട്ട, മല്ലപ്പള്ളി സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പരിശോധന നടന്നത്. റാന്നിയിൽ നിന്ന് 9000, കോന്നി-1000, വെണ്ണിക്കുളം-600, പത്തനംതിട്ട-1500 എന്നിങ്ങനെയാണ് കണക്കിൽപ്പെടാത്ത തുക ലഭിച്ചത്. ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ പത്തനംതിട്ട യൂണിറ്റിൽ നിന്നുള്ള ഇൻസ്പെക്ടർമാരായ രാജീവ്, അനിൽ, അഷ്റഫ്, തിരുവനന്തപുരം യൂണിറ്റിൽ നിന്നുളള രാജീവ്, അശ്വിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.