പള്ളിക്കൽ : പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ശിലാമ്യൂസിയത്തിന്റെയും ബോധി ബുക്സിന്റെയും നേതൃത്വത്തിലുള്ള പ്രാദേശിക ചരിത്ര സെമിനാർ ഇന്ന് ഉച്ചക്ക് 2 ന് തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ.എൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വിഷയം അവതരിപ്പിക്കും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, സാഹിത്യകാരൻ സി.റഹിം, ഡോ.വർഗീസ് പേരയിൽ , ഡോ. പഴകുളം സുഭാഷ്, ശിലാ സന്തോഷ് എന്നിവർ ചർച്ച നയിക്കും.