 
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ പ്ലാച്ചേരിയിലുള്ള ഇടത്താവളത്തിൽ ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിന് ആവശ്യമായ, പായ്കൾ, കസേരകൾ, പാത്രങ്ങൾ എന്നിവ പഴവങ്ങാടിപഞ്ചായത്തിൽ നിന്നും പ്രസിഡന്റ് അനിതാ അനിൽകുമാർ, തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്ത് പ്ലാ ച്ചേരി, ശാഖാസെക്രട്ടറി ജയലാൽ മക്കപ്പുഴക്കും, ഖജാൻജി വിമൽ ചെല്ലപ്പാസിനും കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷെർലി ജോർജ്, സീമ മാത്യു, പഞ്ചായത്ത് അംഗങ്ങളായ, ബ്രില്ലി ബോബി ഏബ്രഹാം, റൂബി കോശി, ജോയ്സി ചാക്കോ, അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രദീപ്, പ്രജിത്ത് പ്രസന്നൻ എന്നിവർ പങ്കെടുത്തു.