തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ വൈദികയോഗത്തിന്റെ വാർഷിക പൊതുയോഗം നടത്തി. ശ്രീനാരായണ വൈദികയോഗത്തിന്റെ കീഴിൽ ആചാരാനുഷ്ഠാനങ്ങൾ ഏകീകരിച്ചു നടത്താനും ആദ്ധ്യാത്മികരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താനുമുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് പ്രാവർത്തികമാക്കാൻ വാർഷിക യോഗത്തിൽ തീരുമാനിച്ചു. ശ്രീനാരായണ ദിവസത്സംഗം, ശ്രീനാരായണ ധർമ്മചര്യായജ്ഞം, ഗുരുദേവമന്ത്ര ദശലക്ഷാർച്ചന, മഹാശാന്തി ഭവന ഹവനയജ്ഞം എന്നീ ആദ്ധ്യാത്മിക ചടങ്ങുകൾ വൈദികയോഗത്തിന്റെ നേതൃത്വത്തിൽ നടത്തി ഭക്തജനങ്ങളിൽ ആത്മീയത പകർന്നുകൊടുക്കാനും തീരുമാനമെടുത്തു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സന്ദേശം നൽകി. വൈദികയോഗം യൂണിയൻ രക്ഷാധികാരി പി.ബി.ഷാജി ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി. വൈദികയോഗം യൂണിയൻ സെക്രട്ടറി സുജിത് ശാന്തി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർമാരായ അനിൽ ചക്രപാണി,സരസൻ ടി.ജെ, യൂണിയൻ പഞ്ചായത്ത് കയറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, യൂണിയൻ വനിതാസംഘം ഭാരവാഹികളായ സുമ സജികുമാർ, മണിയമ്മ സോമൻശേഖരൻ,സൈബർസേന ജോ.കൺവീനർ അവിനാഷ് എ.എം., ശ്രീനാരായണ എംപ്ലോയിസ് ഫോറം തിരുവല്ല യൂണിയൻ സെക്രട്ടറി മിനു രാജേഷ്, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി അംബിക പ്രസന്നൻ,വൈദികയോഗം യൂണിയൻ പ്രസിഡന്റ് ഷിബു തന്ത്രി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു മുരളീധൻ ശാന്തി എന്നിവർ പ്രസംഗിച്ചു.