ലോക പ്രിമച്യുരിറ്റി ദിനം
മാസം തികയാതെയുള്ള കുട്ടികളുടെ ജനനത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 17ന് ലോക പ്രിമച്യുരിറ്റി ദിനം (അകാല പ്രസവ ബോധവത്കരണ ദിനം) ആചരിക്കുന്നു.
ദേശീയ അപസ്മാരദിനം
National Epilepsy Day
എല്ലാവർഷവും നവംബർ 17ന് ദേശീയ അപസ്മാര ദിനം ആചരിക്കുന്നു.
ലോക തത്വചിന്ത ദിനം
World Philosophy Da
എല്ലാ വർഷവും നവംബർ മൂന്നാമത്തെ വ്യാഴാഴ്ച യുനെസ്‌കോയുടെ നേതൃത്വത്തിൽ ആചരിക്കുന്ന അന്താരാഷ്ട്ര ദിനമാണ് വേൾഡ് ഫിലോസഫി ഡേ.
International Students Day
രാജ്യാന്തര വിദ്യാർത്ഥിദിനം
നവംബർ 17ന് നടക്കുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ അന്താരാഷ്ട്ര ആചാരമാണ് അന്താരാഷ്ട്ര വിദ്യാർത്ഥിദിനം. 1939ൽ നാസികൾ അക്രമണം നടത്തിയ ചെക്ക് സർവകലാശാലകളെയും പിന്നീട് കൊല്ലപ്പെടുകയും, തടവിലാവുകയും ചെയ്ത വിദ്യാർത്ഥികളെ അനുസ്മരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
ഒഡിഷ - രക്തസാക്ഷിദിനം
ഒറീസയുടെ സ്വാതന്ത്ര്യ നേതാവ് ലാലാ ലജ്പത് റായിയുടെ (1864-1927)ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ചരമദിനമായ നവംബർ 17 ഒഡിഷായിൽ രക്തസാക്ഷിദിനമായി ആചരിക്കുന്നു. പഞ്ചാബിലെ സിംഹം എന്നും ലാലാ ലജ്പത് റായി അറിയപ്പെടുന്നു.