dyfi
ശബരിമല തീർത്ഥാടകർക്കായി ഡി.വൈ.എഫ്.എെ നൽകുന്ന വ്രതകാല ഭക്ഷണത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്ക് ഡി.വൈ.എഫ്‌.ഐ വ്രതകാല ഭക്ഷണം ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നിർവഹിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ബി. നിസാം, ജില്ലാ പ്രസിഡന്റ് എം.സി അനീഷ് കുമാർ, എം. അനീഷ് കുമാർ, ജോബി ടി. ഈശോ, രാജ് കുമാർ ജെ, സൂരജ് എന്നിവർ പങ്കെടുത്തു.