തിരുവല്ല: മലയാള സിനിമയുടെ അഭിമാനമായിരുന്ന എം.ജി.സോമന്റെ വിയോഗത്തിന് 25 വര്‍ഷമാകുന്നത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന പരിപാടികളോടനുബന്ധിച്ചുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ റാലി ഇന്ന് തുടങ്ങും. ലഹരിക്കെതിരെ തെരുവ് നാടക ബോധവല്‍ക്കരണ പരിപാടിയാണ് എം.ജി.സോമന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ ഫാ.സിജോ പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.കരുനാഗപ്പള്ളി നാടകശാലയാണ് 'അരുത് ലഹരി' തെരുവുനാടകം 12 കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നത്. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡിവൈ.എസ്.പി ടി. രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്യും. നാടകത്തിലൂടെ രംഗപ്രവേശം നടത്തി സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയ എം.ജി.സോമന്‍ കടന്നുവന്ന വഴികളെ സ്പര്‍ശിക്കും വിധത്തിലാണ് സ്‌കൂൾ കലോത്സവം, അമച്വർ നാടക മത്സരം, നാടകക്കളരി, സമ്മേളനം,അവാർഡ് ദാനം,ബോധവൽക്കരണ റാലി എന്നിങ്ങനെ വിവിധ അനുസ്മരണ പരിപാടികളാണ് ഇന്ന് മുതൽ ഡിസംബർ 19വരെ ക്രമീകരിച്ചിരിക്കുന്നതെന്ന് വർക്കിംഗ് ചെയർമാൻ ജോർജ് മാത്യു,ഭാരവാഹികളായ എസ്.കൈലാസ്,എസ്.ഡി. വേണുകുമാർ, സുരേഷ് കാവുംഭാഗം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.