തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ എൽ.എസ്.ജി.ഡി. സാങ്കേതികവിഭാഗം ഓഫിസിലേക്ക് താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നു. ഐ.ടി.ഐ സിവിൽ/ ഡിപ്ലോമ സിവിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 22ന് രാവിലെ 11.30ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക.