17-sob-ko-vargehse
കെ.ഒ. വർഗീസ്

പത്തനംതിട്ട: പത്തനംതിട്ട ഗോൾഡൻ പ്രസ് ഉടമ മാക്കാംകുന്ന് കിഴക്കേടത്ത് കെ.ഒ. വർഗീസ് (കുഞ്ഞുമോൻ-84 ) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ദീർഘകാലം മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിംങ് കമ്മറ്റി അംഗമായിരുന്നു. ഭാര്യ: കുളത്തുപ്പുഴ നെല്ലിമൂട്ടിൽ പരേതയായ ലീല വർഗീസ്. മക്കൾ: തോമസ് വർഗീസ് ഉമ്മൻ (ടോം, ഗോൾഡൻ സുസുക്കി, പത്തനംതിട്ട), ദീപ സാറാ വർഗീസ്. മരുമക്കൾ: പാമ്പാടി ചേന്നാട്ട്മറ്റം ജിൻസി സൂസൻ കുര്യൻ, ചേപ്പാട് ഏവൂർ കടമ്പാട്ട് വർഗീസ് മാത്യു (ചാർട്ടേർഡ് അക്കൗണ്ടന്റ്, പത്തനംതിട്ട)