unni
ഉണ്ണികൃഷ്ണൻ

അടൂർ: കെ.പി റോഡിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. കൊടുമൺ അങ്ങാടിക്കൽ തെക്ക് പാണൂർമുരുപ്പ് അനന്ദ സദനത്തിൽ മുരളീധരൻ നായരുടെയും സന്തോഷ വല്ലിയുടെയും മകൻ എം.ഉണ്ണികൃഷ്ണൻ (കണ്ണൻ- 33) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 12.15നാണ് സംഭവം. അടൂർ തൃശൂർ ബേക്കറി മാനേജരായിരുന്ന ഉണ്ണികൃഷ്ണൻ തിരുവല്ലയിൽ ബേക്കറി അസോസിയേഷന്റെ യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശ്രുതി. മകൾ: ശിവാനി. സഹോദരൻ: ഹരികൃഷ്ണൻ