ചെങ്ങന്നൂർ: നഗരസഭയിലെ മംഗലം, വാഴാർമംഗലം വാർഡുകളെ പ്രളയ അതിദുരിതബാധിത പ്രദേശമെന്ന പേരിൽ കെട്ടിടനിർമ്മാണ, ഭൂവിനിയോഗപ്രവർത്തനങ്ങളിൽ നിന്ന് തടഞ്ഞുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും വീഴ്ച സംഭവിച്ചെന്ന് യോഗം കുറ്റപ്പെടുത്തി. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ചെങ്ങന്നൂർ മുനിസിപ്പൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് ടി.ജി.സജികുമാർ അദ്ധ്യക്ഷതവഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, കൊച്ചനിയൻ, ലളിത നായർ വാഴാർമംഗലം, സാജൻ കല്ലിശേരി, യുവജനതാദൾ ജില്ലാ സെക്രട്ടറി കുര്യൻ മൈനാത്ത്, എം.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.