കൊടുമൺ:വിദ്യാർത്ഥിയുടെ മൃതദേഹം വീടിന് സമീപമുള്ള പാറക്കുളത്തിൽ കണ്ടെത്തി.കൊടുമൺ കിഴക്ക് കുളത്തിനാൽ ഗോകുലത്തിൽ സിദ്ധന്റെയും ലേഖയുടെയും മകൻ അതുൽ സിദ്ധൻ ( 22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 .30 മുതൽ അതുലിനെ കാണാനില്ലായിരുന്നു. മണക്കാല പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥിയാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. .സഹോദരൻ അനന്ദു (ന്യൂസിലൻഡ് ).