sabarimala
നാരായണീയ യന്ജം പന്തളം കൊട്ടാരം പ്രധിനിധി പി കെ നാരായണ വർമ്മ ഭദ്ര ദീപം കൊളുത്തി ഉത്‌ഘാടനം ചെയ്യുന്നു

റാന്നി: റാന്നി മണികണ്ഠനാൽത്തറയിൽ ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന അയ്യപ്പ മഹാ സത്രത്തിന് മുന്നോടിയായി നടക്കുന്ന നാരായണീയ യജ്ഞം പന്തളം കൊട്ടാരം പ്രതിനിധി പി.കെ.നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. . അയിരൂർ ജ്ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശാനന്ദ സ്വരസ്വതി മുഖ്യകാർമ്മികത്വം വഹിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.പ്രകാശ്, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ എന്നിവർ മുഖ്യാതിഥികളായി.മഹാ സത്രം സംഘാടക സമിതി കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, ഗോപൻ ചെന്നിത്തല, ബിജു കുമാർ, ബിനു കരുണൻ, സാബു പി, രാധാകൃഷ്ണൻ നായർ, മോഹന ചന്ദ്രൻ, പ്രസാദ് മൂക്കന്നൂർ, ശിവദാസനാചാരി, ആചാര്യ വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

നാരായണീയ യജ്ഞം ഡിസംബർ 14 ന് സമാപിക്കും. റാന്നി, വൈക്കം മണികണ്ഠനാൽത്തറക്ക് സമീപമുള്ള ഗുരുദേവ ക്ഷേത്രത്തിലാണ് പാരായണം നടക്കുന്നത്.