1
തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ഭഗവതീ ക്ഷേത്രത്തിൽ നവധാന്യം സമർപ്പിച്ച് കെ പി എം എസ് സംസ്ഥാന കമ്മറ്റി അംഗം സുജാ സതീഷ് ഉത്‌ഘാടനം ചെയ്യുന്നു..

മല്ലപ്പള്ളി : തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചികവാണിഭത്തിന് തുടക്കമായി.ക്ഷേത്രഗജ മണ്ഡപത്തിലെ വെള്ളിപ്പരമ്പിൽ പാരമ്പര്യ അവകാശികൾ നവധാന്യം വിതറിയാണ് വൃശ്ചിക വാണിഭത്തിന്

ആരംഭം കുറിച്ചത് . മേൽശാന്തി അനിൽ നമ്പൂതിരി ഭദ്രദീപം പകർന്നു. ചരൽക്കുന്ന് മൈലാടുംപാറ മഹാദേവർക്ഷേത്രത്തിൽ നിന്ന് ആഘോഷപൂർവം എത്തിച്ച നവധാന്യം സമർപ്പിച്ച് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം സുജാ സതീഷ് ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ എ.ജി.ശശീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.വി. വാമദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി.ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ഹരിഹരൻ നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്.അനീഷ് കുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗം പി.എ.അനിൽ കുമാർ, കെ.പി.എം.എസ് ഭാരവാഹികളായ ഒ.കെ.പൊന്നപ്പൻ, വി.എ.തങ്കപ്പൻ,വി.സി.അനിൽ കുമാർ,മനോജ്‌ കുമാരസ്വാമി, തുടങ്ങിയവർ പങ്കെടുത്തു. വൃശ്ചികവാണിഭം 27ന് സമാപിക്കും.