തിരുവല്ല: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം 20ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.രാവിലെ 10ന് സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്‌ണൻനായർ അദ്ധ്യക്ഷത വഹിക്കും .മന്ത്രി വീണാ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം നടത്തും.ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, കെ.പി.മോഹനൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, അഡീഷണൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,സഹരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ്, ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന സെമിനാർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.മുൻ പി.എസ്.സി ചെയർമാൻ അഡ്വ.എം.ഗംഗാധരക്കുറുപ്പ് വിഷയാവതരണം നടത്തും. പ്രൊഫ.ജേക്കബ് ജോർജ്ജ് മോഡറേറ്ററാകും.പ്രമോദ് നാരായൺ എം.എൽ.എ, മുൻ എം.എൽ.എ രാജു എബ്രഹാം, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ അലക്സ് വർഗീസ്, സഹരണ യൂണിയൻ സംസ്ഥാന മാനേജിംഗ് കമ്മിറ്റിയംഗം പി.ജെ.അജയകുമാർ, ജില്ലാ ജോ.രജിസ്ട്രാർ എം.പി.ഹിരൺ എന്നിവർ പ്രസംഗിക്കും. വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.പി.ഹിരൺ,അസി.രജിസ്ട്രാർ (പ്ലാനിംഗ്‌) എസ്.നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.